സെപ്റ്റിക് ടാങ്കിൽ വീണ് ഗൃഹനാഥന് ദാരുണാന്ത്യം
തിരുവനന്തപുരം: ബാലരാമപുരത്ത് സെപ്റ്റിക് ടാങ്കിൽ വീണ് ​ഗൃഹനാഥന് ദാരുണാന്ത്യം. സെബാസ്റ്റ്യൻ (51) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ പശുവിനെ കുളിപ്പിക്കാൻ സ്ലാബിന്റെ പുറത്തു കയറിയപ്പോൾ സ്ലാബ് തകർന്നു വീഴുകയായിരുന്നു. കുഴിക്കുള്ളിൽ വീണ സെബാസ്റ്റ്യന്റെ നെഞ്ചിൽ പൊട്ടിയ സ്ലാബ് പതിച്ചു. നെയ്യാറ്റിൻകരയിൽ നിന്ന് അ​ഗ്നിശമനസേനയെത്തിയാണ് അദ്ദേഹത്തെ പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ തൊഴിലാളിയായിരുന്നു മരിച്ച സെബാസ്റ്റ്യൻ.
Previous Post Next Post