ഇടമലക്കുടിയില്‍ കാട്ടാനക്കൂട്ടം റേഷന്‍ കട തകര്‍ത്തു



മൂന്നാര്‍: ഇടമലക്കുടിയില്‍ കാട്ടാനക്കൂട്ടം റേഷന്‍ കടയുടെ ഗോഡൗണ്‍ തകര്‍ത്തു. ഗിരിജന്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കീഴില്‍ സൊസൈറ്റിക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണാണ് തകര്‍ത്തത്.

 ബുധനാഴ്ച രാത്രി 10.30 ഓടെയാണ് ഏഴംഗ കാട്ടാനക്കൂട്ടം സൊസൈറ്റിക്കുടിയില്‍ എത്തിയത്. ഗോഡൗണിന്റെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത ശേഷം അരിയുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചിട്ടു. ആറ് ചാക്ക് അരി നശിപ്പിച്ചിട്ടുണ്ട്. 

ബഹളം കേട്ട് സമീപത്തെ കുടിയിലുള്ളവര്‍ എത്തി കാട്ടാനകളെ വനത്തിലേക്ക് ഓടിച്ചു. ഏതാനം ദിവസമായി കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ എത്തിയിരുന്നതായി വനവാസികള്‍ പറഞ്ഞു. കാട്ടാനക്കൂട്ടം കൃഷികള്‍ നശിപ്പിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.


Previous Post Next Post