മലയാളി നഴ്‌സ് യുകെയിലെ കേംബ്രിജിൽ അന്തരിച്ചു; വിട പറഞ്ഞത് പാമ്പാടി സ്വദേശിനി ടീന.

 


കേംബ്രിജ്/പാമ്പാടി ∙ യുകെയിലെ കേംബ്രിജിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം പാമ്പാടി തേരകത്ത് ഹൗസിൽ അനീഷ്‌ മാണിയുടെ ഭാര്യ ടീന സൂസൻ തോമസ് (37) ആണ് വിട പറഞ്ഞത്. കേംബ്രിജ് ആഡംബ്രൂക്ക് എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. കാൻസർ രോഗം കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച രാവിലെ 9 മണിക്കാണ് മരിച്ചത്. 2020 ലാണ് യുകെയിൽ എത്തുന്നത്. രണ്ട് മക്കളുണ്ട്. കാൻസർ രോഗം തിരിച്ചറിഞ്ഞതിനെ തുടർന്ന് ടീനയുടെ മാതാപിതാക്കൾ യുകെയിൽ എത്തിയിരുന്നു. കേംബ്രിജിൽ സെന്റ് ഇഗ്‌നാഷിയസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ ഇടവകാംഗങ്ങൾ ആണ് ടീനയും കുടുംബവും. സംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. യുകെയിലെ തുടർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാൽ ഉടൻ തന്നെ മൃതദേഹം നാട്ടിൽ എത്തിക്കും. സംസ്കാരം പിന്നീട് മണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ നടക്കും.✈️✈️✈️✈️✈️✈️✈️✈️


*നാട്ടിലെ വാർത്തകൾക്കൊപ്പം വിദേശ വാർത്തകൾ വാട്ട്സ് ആപ്പിൽ  അറിയാൻ  പ്രവാസികൾക്കായി മാത്രമുള്ള ഗ്രൂപ്പ്* 


⚠️ പ്രവാസികൾ അല്ലാത്തവർ ദയവായി Join ചെയ്യരുത് 


https://chat.whatsapp.com/C75ZEVvbj8eKU3iO0RSket

🌍 കേരളത്തിലുള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ Join ചെയ്യാൻ +91 9447601914 എന്ന നമ്പരിൽ ഒരു Hai സന്ദേശം അയക്കൂ .

 *പാമ്പാടിക്കാരൻ ന്യൂസ്* 👇

✍️ബ്യൂറോസ് 

📌സിംഗപ്പൂർ+65 9850 3936

📌 യു .കെ+44 7767 955287


Previous Post Next Post