കൊട്ടരക്കരയിൽ കൈ കാണിച്ചിട്ടുംസ്റ്റോപ്പ് മറന്ന കെ.എസ്.ആർ.ടി.സി ഡ്രൈവറെ കൊണ്ട് ഇമ്പൊസിഷൻ എഴുതിച്ച് യാത്രക്കാരൻ




കൊല്ലം: കൊട്ടരക്കരയിൽ കൈ കാണിച്ചിട്ടും നിർത്താതെ പോയ കെഎസ്ആർടിസി ഡ്രൈവറെ പാഠം പഠിപ്പിച്ച് യാത്രക്കാരൻ. സ്റ്റോപ്പുണ്ടെന്ന് അറിയില്ലെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ച ഡ്രൈവറെ കൊണ്ട് ഇമ്പൊസിഷൻ എഴുതിച്ചാണ് യാത്രക്കാരൻ പാഠം പഠിപ്പിച്ചത്. തിരക്കില്ലാതിരുന്നിട്ടും കോട്ടയത്തേക്കുള്ള ബസ് എം.സി റോഡിലെ വാളകം എം.എൽ.എ ജം​ഗ്ഷനിൽ നിർത്തിയില്ല. ബസിന്റെ ഡ്രൈവർ ആരാണെന്ന് അറിയാനായി യാത്രക്കാരൻ ഡിപ്പോയിലേക്ക് വിളിച്ച് അന്വേഷിച്ചു. രാത്രിയോടെ ഡ്രൈവർ പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ടു.എറണാകുളം ജില്ലയിൽ നിന്ന് ഒരാഴ്ച മുൻപ് ഡിപ്പോയിലെത്തിയതാണെന്നും എംഎൽഎ ജം​ഗ്ഷനിൽ സ്റ്റോപ്പുള്ള കാര്യം അറിയില്ലെന്നുമായിരുന്നു വിശദീകരണം. എന്നാൽ യാത്രക്കാരൻ സംഭവം ഉന്നതരിലേക്ക് എത്തിക്കുമെന്നായതോടെ സമവായത്തിനായി എന്ത് വേണമെന്നായി ഡ്രൈവർ. വാളകം എംഎൽഎ ജം​ഗ്ഷനിൽ സൂപ്പർ ഫാസ്റ്റിന്‌ സ്റ്റോപ്പുണ്ടെന്ന് 50 തവണ ഇമ്പൊസിഷൻ എഴുതി വാട്സാപ്പിൽ ഇടാനായിരുന്നു പരാതിക്കാരന്റെ മറുപടി. അധികം വൈകാതെ തന്നെ ഇമ്പൊസിഷൻ വാട്സാപ്പിലെത്തി.


Previous Post Next Post