തൃശൂരിൽ ബിജെപി വോട്ടിന് പണം നൽകിയതായി ആക്ഷേപം; 500 രൂപ നൽകിയെന്ന് പരാതിക്കാർതൃശൂർ: ബിജെപി വോട്ടിന് പണം നൽകിയെന്ന ആക്ഷേപവുമായി ഒളരി ശിവരാമപുരം കോളനിയിലെ താമസക്കാർ. അടിയാത്ത് ഓമന , ചക്കനാരി ലീല പരാതിക്കാർ. 
പ്രദേശത്തെ ബിജെപി പ്രവർത്തകനായ സുഭാഷ് വീട്ടിലെത്തി പണം നൽകിയെന്നാണ് ആക്ഷേപം. പണം വേണ്ടെന്ന് പറഞ്ഞ് മടക്കിനൽകിയിട്ടും വാങ്ങിയില്ലെങ്കിൽ പരാതിക്കാർ പറയുന്നു. 
സംഭവമറിഞ്ഞ് ആൾ കൂടിയപ്പോഴേക്കും പണവുമായി വന്നയാൾ മടങ്ങിയെന്നാണ് കോളനിവാസികൾ പറയുന്നത്. അതേസമയം സംഭവത്തിൽ ബിജെപിക്ക് പങ്കെടുക്കില്ലെന്ന് ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാർ. തോൽവി ഉറപ്പിച്ച മറ്റ് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന വ്യാജ പ്രചരണമാണിതെന്നും ബിജെപി ആരോപിക്കുന്നു. 
തൃശൂരിൽ സുരേഷ് ഗോപിയാണ് ബിജെപിയുടെ സ്ഥാനാർത്ഥി. കെ മുരളീധരനാണ് സ്ഥാനാർത്ഥി. വിഎസ് സുനിൽ കുമാർ ഇടതിൻറെ സ്ഥാനാർത്ഥിയും.  
Previous Post Next Post