മുക്കുപണ്ടം പണയംവെച്ച് വായ്‌പയെടുക്കാൻ ശ്രമം...ഒരാൾ അറസ്റ്റിൽ
കോഴിക്കോട് മുക്കുപണ്ടങ്ങളുമായി എത്തി ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു . ബേപ്പൂര്‍ കല്ലിങ്ങല്‍ സ്വദേശി എം.വി. അബ്ദുല്‍ സലാമിനെയാണ് മാറാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

ബേപ്പൂര്‍ സഹകരണ ബാങ്കിന്റെ മാത്തോട്ടം ബ്രാഞ്ചിലാണ് സംഭവം നടന്നത്. 32 ഗ്രാം തൂക്കം വരുന്ന നാല് വളകളുമായാണ് സലാം ബാങ്കിലെത്തിയത്.തുടർന്ന് സ്വര്‍ണവളകളാണെന്ന് പറഞ്ഞ് വായ്പക്കായി ജീവനക്കാര്‍ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ അപ്രൈസര്‍ വിശദമായി പരിശോധിച്ച ശേഷം മുക്കുപണ്ടമാണെന്ന് കണ്ടെത്തി .

തുടർന്ന് ഉടൻതന്നെ വിവരം ബാങ്ക് മാനേജരെ അറിയിച്ചു. മാനേജറാണ് പൊലീസിനെ വിളിപ്പിച്ചത്. മാറാട് പൊലീസ് സംഭവ സ്ഥലത്തെത്തി സലാമിനെ അറസ്റ്റ് ചെയ്തു.
Previous Post Next Post