പത്രിക നൽകാൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; കൂടെ പ്രിയങ്കയും

കല്പറ്റ : രാഹുൽ ഗാന്ധി ഇന്ന് രാവിലെ 11 മണിയോടെ വയനാട്ടിലെത്തും. അദ്ദേഹത്തിനൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും ഉണ്ടാകും .മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലെത്തുന്ന രാഹുൽ റോഡ് മാർഗം കൽപ്പറ്റ പുതിയ ബസ്റ്റാന്റിലെത്തും. 

തുടർന്ന് 11 മണിയോടെ കൽപ്പറ്റയിൽ നടക്കുന്ന റോഡ്ഷോ നയിക്കും. എഐസിസി വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ റോഡ്ഷോയിൽ പങ്കെടുക്കും.

റോഡ് ഷോ അവസാനിച്ചതിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ രാഹുൽ ഗാന്ധി വരണാധികാരി ജില്ലാ കളക്ടർ ഡോ രേണു രാജ് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. 

എൽ ഡി എഫ് സ്ഥാനാർത്ഥി ആനി രാജയും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

നാളെയാണ് എൻ ഡി എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ പത്രിക സമർപ്പിക്കുക. റോഡ് ഷോയോടുകൂടി ആയിരിക്കും പത്രികാ സമർപ്പണത്തിന് സുരേന്ദ്രൻ എത്തുക. കേന്ദ്ര മന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ
സ്മൃതി ഇറാനിയും ഷോയിൽ പങ്കെടുക്കും.
Previous Post Next Post