ദുബൈയിലെ വെള്ളപ്പൊക്കത്തിൽ വി.ഡി. സതീശനെതിരെ വ്യാജ പ്രചാരണം; ഡി.ജി.പിക്ക് പരാതി നല്‍കിതിരുവനന്തപുരം: ദുബൈയിലെ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പരാതി നല്‍കി.

‘ദുബായില്‍ ഉണ്ടായ പ്രളയം മനുഷ്യ നിര്‍മിത ദുരന്തമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍.’- എന്ന തലക്കെട്ടില്‍ സി.പി.എം സമൂഹ മാധ്യമ ഹാന്‍ഡിലുകളിലെ നുണ പ്രചാരണത്തിനെതിരെയാണ് പരാതി.

കേരളത്തിലെ പ്രളയം സംബന്ധിച്ച ഓണ്‍ലൈന്‍ വാര്‍ത്ത എഡിറ്റ് ചെയ്താണ് നെല്യൂ@n311yu എന്ന X (Twitter) അക്കൗണ്ടില്‍ നിന്നും വ്യാജ നിര്‍മിതി പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജ പ്രചാരണം നടത്തിയ അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. 
Previous Post Next Post