കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു


ഇടുക്കി : കട്ടപ്പനയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് വെടിവെച്ചത് .

 നിരപ്പേൽകട സ്വദേശി ബേബിച്ചന്‍റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നി വീണത്. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് കിണറ്റിൽ വീണു കിടക്കുന്ന പന്നിയെ കണ്ടത്. തുടർന്ന് വീട്ടുടമയെ വിവരം അറിയിച്ചു .വീട്ടുടമ വിവരം അറിയിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത് . കാട്ടുപന്നിയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 തേക്കടിയിൽ നിന്നും വനംവകുപ്പ് സംഘമെത്തിയാണ് പന്നിയെ വെടിവെച്ചത്. ജഡം കുഴിച്ചു മൂടി.
Previous Post Next Post