ചില്ലറ നൽകിയില്ല..തൃശ്ശൂരിൽ വയോധികനെ ബസിൽ നിന്ന് ചവിട്ടിയിട്ടു…


ചില്ലറ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സ്വകാര്യ ബസില്‍ നിന്ന് വയോധികനെ ചവിട്ടിയിട്ടതായി പരാതി .തൃശ്ശൂർ കരുവന്നൂര്‍ പുത്തന്‍തോട് വച്ച് തൃശ്ശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് വരുകയായിരുന്ന ശാസ്ത എന്ന ബസിലാണ് സംഭവം നടന്നത് .കരുവന്നൂര്‍ എട്ടുമന സ്വദേശിയായ മുറ്റിച്ചൂര്‍ വീട്ടില്‍ പവിത്രന്‍ എന്ന 68 വയസ്സുക്കാരനാണ് സംഭവത്തിൽ പരിക്കേറ്റത്. ചില്ലറ നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത് എന്ന് യാത്രികരും നാട്ടുകാരും പറയുന്നു.

പുത്തന്‍തോട് ബസ് സ്‌റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ ബസിലെ കണ്ടക്ടറായ ഊരകം സ്വദേശി കടുകപറമ്പില്‍ രതീഷ് ചവിട്ടി. തുടര്‍ന്ന് പവിത്രന്‍ റോഡിലേയ്ക്ക് തലയടിച്ച് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ബസ് തടഞ്ഞിട്ട് പ്രതിഷേധിച്ചു.പരിക്കേറ്റ പവിത്രനെ ഉടന്‍ മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലേക്കും മാറ്റി. ബസ് ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു.
Previous Post Next Post