രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ



രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ താഴ്ന്ന് 83.53 രൂപ എന്ന റെക്കോർഡ് ഇടിവ് നേരിട്ടു. കഴിഞ്ഞ മാർച്ച് 22 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.45 ൽ എത്തിയതായിരുന്നു റെക്കോർഡ് ഇടിവ്. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കം കാരണം, ഏഷ്യൻ കറൻസികളിലുണ്ടായ സമ്മർദ്ദമാണ് രൂപയെ പ്രതികൂലമായി ബാധിച്ചത്.

ചില ഏഷ്യൻ കറൻസികൾ ഡോളറിനെതിരെ 0.2 ശതമാനം മുതൽ 0.4 ശതമാനം വരെ ഇടിഞ്ഞു. ഓഹരി വിപണികളിലുണ്ടായ ഇടിവും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ തുടർച്ചയായ വിൽപ്പനയും രൂപയെ പ്രതികൂലമായി ബാധിച്ചു. ഇസ്രായേലും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷം കാരണം യുഎസ് ഡോളർ ശക്തിപ്രാപിക്കുന്നുണ്ട്. ഇതിന് പുറമെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും ഡോളറിന് കരുത്ത് പകരുന്നു

Previous Post Next Post