സുരേഷ് ഗോപിയെ എനിക്കിഷ്ടമാണ് അയാളുടെ പാര്‍ട്ടിയെ ഇഷ്ടമല്ലെന്ന് ശ്രീനിവാസൻ


കൊച്ചി: അടിസ്ഥാനപരമായി താൻ ജനാധിപത്യത്തിന് എതിരാണെന്ന് നടൻ ശ്രീനിവാസൻ.

 ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ട്. ആരു ജയിച്ചാലും അവർ ജനത്തിന് എതിരാണ്. ഇന്ത്യ അടുത്തൊന്നും കരകയറാനുള്ള യാതൊരു ലക്ഷണവും ഇല്ല. 

സുരേഷ് ഗോപിയെ എനിക്കിഷ്ടമാണ്, പക്ഷെ അയാളുടെ പാര്‍ട്ടിയെ ഇഷ്ടമല്ല. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് സോക്രട്ടീസ് മരിച്ചേനെയെന്നും ശ്രീനിവാസൻ പറഞ്ഞു.

 ‘‘ഏത് പാർട്ടി ജയിച്ചാലും നമുക്ക് എതിരായിരിക്കും. അതുകൊണ്ടാണ് എനിക്ക് താൽപര്യമില്ലാത്തത്. ജനാധിപത്യത്തിന്റെ ആദ്യ മോഡൽ ഉണ്ടായത് ഗ്രീസിലാണെന്ന് പറ‍ഞ്ഞു. 

നമ്മളേക്കാൾ ബുദ്ധിയുണ്ടെന്ന് കരുതുന്ന സോക്രട്ടീസ് അന്ന് പറഞ്ഞത്, കഴിവുള്ളവരെ ജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്നു, പക്ഷേ ഈ വോട്ട് ചെയ്യുന്നവർക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ എന്നാണ്.
Previous Post Next Post