ബംഗാളിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ മാറ്റി; കാരണം…

കൊൽക്കത്ത : ബംഗാളിലെ ബരാസത്ത് ലോക്‌സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ മാറ്റി. ഇടതുമുന്നണിയിലെ ഫോര്‍വേഡ് ബ്ലോക്കിന് അനുവദിച്ചിരിക്കുന്ന മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെയാണ് മാറ്റിയത്. ബരാസത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പ്രോബിര്‍ ഘോഷിനെയാണ് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി പ്രോബിറിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന പരാതികള്‍ വന്നതിനെ തുടര്‍ന്നാണ് മാറ്റിയതെന്നാണ് ഇടതുവൃത്തങ്ങളില്‍ നിന്നുള്ള വിവരം. ബി.ജെ.പിയുടെ അധ്യാപക സംഘടനയുമായി പ്രോബിറിന് ബന്ധമുണ്ടെന്നാണ് പരാതി.
Previous Post Next Post