പന്തീരങ്കാവ് ഗാർഹിക പീഡനം; പ്രതി രാഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി ഗോപാലിനായി ലുക്കൗട്ട് സർക്കുലർ ഇറക്കി പൊലീസ്. ഇയാൾ വിദേശത്തേക്ക് കടന്നതായി സൂചനകൾ ലഭിച്ചതിനു പിന്നാലെയാണ് നടപടി. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഇന്റർ പോൾ ബ്ലു കോർണർ നോട്ടീസ് ഇറക്കിയിരുന്നു. ഇതു പിൻവലിച്ചാണ് ഇപ്പോൾ ലുക്കൗട്ട് സർക്കുലർ.

രാഹുൽ ഇന്ത്യ വിട്ടതായും ഇയാൾ ജർമനിയിലെത്തിയെന്നും പൊലീസ് വ്യക്തമാക്കി. തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

അതിനിടെ താൻ രാജ്യം വിട്ടതായി രാഹുൽ തന്നെ വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നു ഭീഷണിയുണ്ടെന്നും നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥായാണെന്നും രാഹുൽ പറഞ്ഞു.

രാഹുലിന്റെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ കണ്ടെത്തിയത് കർണാടകയിലായിരുന്നു. കോഴിക്കോടു നിന്ന് റോഡ് മാർഗം ബംഗളൂരുവിലെത്തിയ ഇയാൾ ഇവിടെ നിന്ന് സിംഗപ്പൂരിലേക്കും അവിടെ നിന്നു ജർമനിയിലേക്കും കടന്നുവെന്നാണ് റിപ്പോർട്ടുകൾ.Previous Post Next Post