ജൂൺ മൂന്നിന് സ്കൂൾ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി കൊച്ചിയിൽ നിർവഹിക്കും


തിരുവനന്തപുരം: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ 3 ന് കൊച്ചിയിൽ നടക്കും . രാവിലെ 9.30 ന് എറണാകുളം എളമക്കര ഗവൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രാദേശികാടിസ്ഥാനത്തിൽ പ്രവേശനോത്സവം സംഘടിപ്പിക്കും. സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുവായ മാർഗനിർദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു
Previous Post Next Post