ബ്രിട്ടണിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്. ജൂലൈ നാലിനാണ് തിരഞ്ഞെടുപ്പ് നടക്കുക.



ലണ്ടൻ: ബ്രിട്ടണിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്. ജൂലൈ നാലിനാണ് തിരഞ്ഞെടുപ്പ് നടക്കുക. ബ്രിട്ടീഷ് രാജാവിൻ്റെ അനുമതി ലഭിച്ചതോടെയാണ് പാർലമെൻ്റ് പിരിച്ചുവിടാൻ അപ്രതീക്ഷിത നീക്കം. ഋഷി സുനകിൻ്റെ സർക്കാരിന് എട്ട് മാസം കാലാവധി ബാക്കി നിൽക്കുന്നതാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം. 2025 ജനുവരി വരെ ശുനക് സർക്കാരിന് കാലാവധിയുണ്ട്.

ഇനി ബ്രിട്ടൻ്റെ ഭാവി തീരുമാനിക്കാനുള്ള സമയമാണ് എന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോട് അദ്ദേഹം പ്രതികരിച്ചത്. 2022 ഒക്ടോബറിലാണ് ഋഷി സുനക് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. സുനകിൻ്റെ കൺസർവേറ്റീവ് പാർട്ടിക്ക് മേൽക്കൈ നഷ്ടപ്പെട്ടിരിക്കെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം എന്ന പ്രത്യേകതയുമുണ്ട്.

അതേസമയം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോയ സമയം കൂടി ഇന്ത്യൻ വംശജനനായ ഋഷി സുനകിൻ്റെ ഭരണകാലം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി കാലത്താണ് അധികാരത്തിലേറിയതെന്നും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനായെന്നും സുനകിൻ്റെ പ്രതികരണം.

എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ലേബർ പാർട്ടിക്ക് വ്യക്തമായ മേൽക്കൈ നേടാനായിട്ടുണ്ടെന്നാണ് സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ലേബർ പാർട്ടി സ്വാഗതം ചെയ്തു. സുനകിൻ്റെ ഭരണത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധി അവസാനിപ്പിക്കാനുള്ള അവസരമാണ് ഇത്തവണ മാറുമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമ പ്രതികരിച്ചത്. ലേബർ പാർട്ടിക്ക് വോട്ട് ചെയ്യുക എന്നാൽ രാജ്യത്തിൻ്റെ സ്ഥിരതയ്ക്കുള്ള വോട്ടാണെന്നും അദ്ദേഹം പൗരന്മാരോട് പറഞ്ഞു.

Previous Post Next Post