സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മന:പൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി


 
സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് വൈദ്യതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതിയുടെ അമിത ഉപഭോഗം മൂലമാണ് അപ്രഖ്യാപിത പവർകട്ടുകൾ സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വൈദ്യതി ഉപഭോഗം നിയന്ത്രിക്കണം. ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രതിദിന ഉപഭോഗം 10.1 ദശലക്ഷം യൂണിറ്റ് കടന്നു. കൂടുതൽ വൈദ്യുതി എത്തിക്കും. ആഭ്യന്തര വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കാതെ വേറെ വഴിയില്ല. ലോഡ് ഷെഡിംഗ് ഒഴിവാക്കാനാണ് സർക്കാർ തീവ്രമായി ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം വൈദ്യുതിയുടെ അമിത ഉപഭോഗം മൂലം സംസ്ഥാനത്ത് പലയിടങ്ങളിലും രാത്രികാലങ്ങളിൽ പവർകട്ട് ഉണ്ടാകുന്നുണ്ട്.
Previous Post Next Post