ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ആറാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചരണംന്യൂഡൽഹി : ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ആറാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഇന്ന് നിശബ്ദ പ്രചരണം. 58 മണ്ഡലങ്ങളാണ് ജനവിധി തേടുക. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാല്‍ ഘട്ടർ ഉള്‍പ്പടെയുള്ളവർ നാളെ ജനവിധി തേടും.
ലോക്സഭാ തെരഞ്ഞെടുപ്പ് അതിന്റെ അവസാനം ഘട്ടങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. മത്സര രംഗത്ത് 889 സ്ഥാനാർഥികളാണ് ഉള്ളത്. ആറാം ഘട്ടത്തില്‍ ഏറ്റവുമധികം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത് യുപിയിലാണ്. ഉത്തർ പ്രദേശിലെ 14ഉം ബീഹാർ, ബംഗാള്‍ എന്നിവിടങ്ങളിലെ എട്ടും ഒഡീഷയിലെ ആറും ജാർഖണ്ഡിലെ നാലും മണ്ഡലങ്ങളും വിധി വോട്ടെടുപ്പ് നടക്കും. ഏഴുസീറ്റുള്ള ഡല്‍ഹിയിലും 10 സീറ്റുള്ള ഹരിയാനയിലും ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
Previous Post Next Post