മാമാനിക്കുന്ന് ക്ഷേത്രത്തില്‍ ശത്രുദോഷ പൂജ നടത്തി നടൻ മോഹൻലാൽ….


ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടൻ മോഹൻലാൽ .തുടർന്ന് ക്ഷേത്രത്തിലെ ശത്രുദോഷ പൂജയിൽ പങ്കെടുക്കുകയും ചെയ്തു.വളരെ വ്യത്യസ്തമായ ശത്രുദോഷ പൂജയായ ‘മറികൊത്തുലിൽ’ ആണ് താരം പങ്കെടുത്തത്.തടസ്സങ്ങൾ നീങ്ങാനും ശത്രു ദോഷം തീരാനും നടത്തുന്ന പൂജയാണ് മറികൊത്തൽ.ഉരിച്ച തേങ്ങ കൊത്തുന്നതാണ് ചടങ്ങ്.

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള കണ്ണൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഒന്നാണ് മാമാനിക്കുന്ന്. ദുർഗ്ഗ, ഭദ്രകാളീ ഭാവത്തിൽ ആണ് പരാശക്തിയുടെ പ്രതിഷ്ഠ. ശിവൻ, ക്ഷേത്രപാലൻ(കാലഭൈരവൻ), ശാസ്താവ്, നാഗരാജാവ് എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഉണ്ട്
Previous Post Next Post