നക്ഷത്രഫലം 2024 ജൂൺ 16 മുതൽ 22 വരെ സജീവ് ശാസ്‌താരം



സജീവ് ശാസ്‌താരം 
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 
ഫോൺ   96563 77700



അശ്വതി  :സൽക്കാരങ്ങളിൽ സംബന്ധിക്കും ,  ദീർഘദൂര യാത്രകൾ വേണ്ടിവരും, കലാപ്രവർത്തനങ്ങൾക്ക്  അംഗീകാരം, ഭക്ഷണത്തിൽ നിന്ന് അലർജി പിടിപെടാൻ സാദ്ധ്യത. 

ഭരണി  : അടുത്ത സുഹൃത്തുക്കളിൽ നിന്ന് എതിർ നടപടികൾ , മാനസിക വിഷമം അധികരിക്കും , ബന്ധുക്കളിൽ നിന്നുള്ള സഹായം, കടങ്ങൾ വീട്ടുവാൻ അവസരം, ദാമ്പത്യ കലഹത്തിന് ശമനം. 
കാർത്തിക   : ധനപരമായ വിഷമതകൾ നേരിടും , സഞ്ചാരക്ലേശം വർദ്ധിക്കും , കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും , വാഹനത്തിന്  അറ്റകുറ്റപ്പണികൾ. 

രോഹിണി :   സന്താനങ്ങൾക്ക് രോഗാരിഷ്ടത ,  ഭാഗ്യ പരീക്ഷണങ്ങളിൽ ധന നഷ്ടം , കർമ്മ രംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ യോഗം, തൊഴിൽപരമായ അവസര നഷ്ടം. 

മകയിരം  : പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ  കടം വാങ്ങേണ്ടി വരും, ബന്ധുക്കളെ സന്ദർശിക്കും , ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും, കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, മാതാവിന് അരിഷ്ടത.

തിരുവാതിര  : മാനസിക സംഘർഷം വർദ്ധിക്കും ,  വിശ്രമം കുറവായിരിക്കും , ബിസിനസ്സിൽ ധന ലാഭം, സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത, യാത്രകളിൽ മുടക്കം, അലസത വർദ്ധിക്കും . 

പുണർതം  : അന്യരുടെ വാക്കിനാൽ മനോവിഷമം നേരിടും, സന്താനങ്ങളെകൊണ്ടുള്ള അനുഭവ ഗുണം വർദ്ധിക്കും ,  തൊഴിൽപരമായ അധിക യാത്രകൾ, രോഗദുരിതത്തിൽ ശമനം, പൂർവിക സ്വത്തിന്റെ ലാഭം.  

പൂയം    :  ജീവിതപങ്കാളിക്ക്  ആരോഗ്യ വിഷമതകൾ , അനാവശ്യ വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കുക,  തൊഴിൽ രംഗം പുഷ്ടിപ്പെടും, പ്രമുഖ വ്യക്തികളെ പരിചയപ്പെടും. , സുഹൃദ് സഹായം വർദ്ധിക്കും.
ആയില്യം  :  ഉദ്ദേശിച്ച കാര്യങ്ങൾ നടക്കുന്നതിൽ കാലതാമസം , വാഹനത്തിന് അറ്റകുറ്റപ്പണികൾ, വേണ്ടിവരും ,യാത്രാവേളകളിൽ ധനനഷ്ടം, ഭവനത്തിൽ ശാന്തത കുറയും.  മനസ്സിനെ അനാവശ്യ ചിന്തകൾ  അലട്ടും.

മകം  : താൽക്കാലിക  ജോലികാളിൽ  നിന്നുള്ള ധനലാഭം  , കൂടുതൽ യാത്രകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും, രോഗഭീതി., ഭവനത്തിൽ അറ്റകുറ്റപ്പണികൾക്കായി പണച്ചെലവ് . .

പൂരം  : പ്രധാന തീരുമാനങ്ങൾ എടുക്കും.  അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക, അനാവശ്യ ധൃതിമൂലം നഷ്ടങ്ങൾ സംഭവിക്കാം  , ബന്ധു ജനങ്ങളുമായി തർക്കത്തിന്  സാദ്ധ്യത , സർക്കാർ ഓഫീസുകളിൽ പോവേണ്ടി വരും. 

ഉത്രം  : സന്താനങ്ങളാൽ മനോവിഷമം . മാനസികമായ അലസത അനുഭവപ്പെടും, ബന്ധുജന സഹായം ലഭിക്കും, വ്യവഹാര സംബന്ധമായ യാത്രകൾ, ആരോഗ്യപരമായ വിഷമതകൾ, വാതജന്യ രോഗസാദ്ധ്യത . 

അത്തം  : വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം ,  സന്താനങ്ങൾക്കായി പണച്ചെലവ് , ഭൂമി ക്രയ വിക്രയകാര്യങ്ങളിൽ തീരുമാനം , ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. 

ചിത്തിര  : അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ തിരികെയെത്തും , പഠനത്തിൽ അലസത , അലർജി ജന്യ രോഗസാദ്ധ്യത, കർമ്മ രംഗത്ത് ഉന്നതി,  സൗഹൃദങ്ങളിൽ നില നിന്നിരുന്ന ഉലച്ചിൽ അവസാനിക്കും . 

ചോതി :  ഭക്ഷണത്തിൽ നിന്നുള്ള അലർജിക്കു സാദ്ധ്യത , മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ ,  യാത്രകൾ വേണ്ടിവരും , ആരോഗ്യപരമായ വിഷമതകൾ. 

വിശാഖം  : പ്രണയ ബന്ധങ്ങളിൽ മുന്നേറ്റം , തൊഴിൽപരമായ അനുകൂല സാഹചര്യങ്ങൾ ഒരുങ്ങും, യാത്രകൾ വേണ്ടിവരും , പുതിയ സുഹൃദ്ബന്ധങ്ങൾ വഴി നേട്ടം .  

അനിഴം   : പൊതുവെ വാരം  അനുകൂലമല്ല  അനുകൂലമല്ല , അമിതച്ചെലവ് നേരിടും, ആരോഗ്യ പരമായും  ദിനം നന്നല്ല , കർമ്മ രംഗത്ത് ഉന്നതി,  സൗഹൃദങ്ങളിൽ ഉലച്ചിൽ. 
തൃക്കേട്ട  : അനുകൂല വാരമാണ്  , തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങൾക്ക് വിജയം,  രോഗശമനം , ഏർപ്പെടുന്ന ജോലികളിൽ വിജയം , സുഹൃത്തുക്കൾ വഴി നേട്ടം, സന്താന ഗുണമനുഭവിക്കും

മൂലം  :  അകൽച്ചയിൽ കഴിഞ്ഞിരുന്ന ബന്ധുക്കളുടെ പിണക്കം അവസാനിക്കും , സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും, കുടുംബ സൗഖ്യ വർദ്ധന,  ബിസിനസ്സിൽ പുരോഗതി , മാനസികമായ സംതൃപ്തി  

പൂരാടം  : പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില തിരിച്ചടികൾ , സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം, സാമ്പത്തിക വിഷമതകൾ മറികടക്കും, മനസ്സിനെ അനാവശ്യ ചിന്ത കൾ  അലട്ടും. 

ഉത്രാടം  : വിവാഹആലോചന നടത്തുന്നവർക്ക് അനുകൂല ബന്ധങ്ങൾ ലഭിക്കും, പ്രണയബന്ധിതർക്കും നേട്ടങ്ങൾ , സാമ്പത്തികമായി ചെറിയ നേട്ടങ്ങൾക്കു സാദ്ധ്യത ,   പുതിയ വസ്ത്ര ലാഭം.

തിരുവോണം  : രോഗാവസ്ഥയിലുള്ളവർക്ക്  ആശ്വാസം ,   സന്താനങ്ങൾക്ക് ഉന്നത വിജയം, ഇരു ചക്ര വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക, അവിചാരിത ധന നഷ്ടത്തിന് സാദ്ധ്യതയുണ്ട് . 

അവിട്ടം  : ബിസിനസ്സിൽ നേട്ടങ്ങൾ, പുതിയ സംരംഭങ്ങളെക്കുറിച്ച് ആലോചിക്കും , അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന പിണക്കം അവസാനിക്കും , കുടുംബ സൗഖ്യത്തിനായി പണച്ചെലവ്, സകുടുംബ യാത്രകൾ. 

ചതയം  : ബന്ധുക്കളുമായി ചേർന്ന് യാത്രകൾ , പുതിയ ഭക്ഷണ രീതികൾ പരീക്ഷിക്കും , വിവാഹ സൽക്കാരത്തിൽ സംബന്ധിക്കും , പുണ്യ സ്ഥല സന്ദർശനം, തൊഴിൽപരമായ മാറ്റങ്ങൾ.  

പൂരുരുട്ടാതി  : സഹപ്രവർത്തകരിൽനിന്നുള്ള എതിർപ്പ് നേരിടും, തുടങ്ങിവെച്ച പ്രവർത്തനങ്ങളിൽ മുടക്കം, സാമ്പത്തിക പ്രതിസന്ധി, കാര്യങ്ങൾ പൂർത്തീകരിക്കുന്നതിൽ തടസ്സം . 

ഉത്രട്ടാതി  : ഇഷ്ട ഭക്ഷണം ലഭിക്കും, പൊതു പരിപാടികളിൽ പങ്കെടുക്കും, പ്രണയ ബന്ധങ്ങളിൽ വിജയം, ഉടമ്പടികളിൽ ഒപ്പിടും, ഭൂമി ക്രയവിക്രയത്തിന്  തീരുമാനമെടുക്കും. 

രേവതി  : പരീക്ഷാവിജയം , വിദേശ തൊഴിലിൽ പ്രശ്നങ്ങൾ , തൊഴിൽ പരമായ നേട്ടങ്ങൾ, ബന്ധുക്കളിൽ നിന്നുള്ള സഹായ ലാഭം, വാഹനത്തിന്  അറ്റകുറ്റ പ്പണികൾ
Previous Post Next Post