സൗദിയിൽ താമസസ്ഥലത്ത് മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .സൗദിയിൽ താമസസ്ഥലത്ത് മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . തിരുവനന്തപുരം ആനാവൂർ മേക്കുംകര വല്ലായത്ത് കോണം സുരേഷിനെയാണ് (39) ഖമീസ് മുശൈത്തിൽ റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.പെരുന്നാൾ രാത്രിയിൽ കൂടെ താമസിക്കുന്നവർ പുറത്ത് പോയിരുന്നു. തൊട്ടടുത്ത ദിവസം വൈകീട്ട് ഇവർ തിരിച്ചെത്തി വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് കയറി നോക്കിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.

ഖമീസിൽ കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. താമസരേഖ കാലാവധി കഴിഞ്ഞതിനാൽ നാട്ടിൽ പോകാൻ കഴിയാതെ കഴിയുകയായിരുന്നു. ഭാര്യ: രാഖി. മക്കൾ: സുഖൈഷ് (18), സുഖൈന (13).
Previous Post Next Post