സൈഡ് കൊടുക്കുന്നതിനിടയില്‍ ലോറിക്കടിയിലേക്ക് തെന്നിവീണ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം…..


വാഹനാപകടത്തില്‍ 18കാരനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ബാലുശ്ശേരി കൂരാച്ചുണ്ട് പടിഞ്ഞാറ്റിടത്തില്‍ ജീവന്‍ ബിനു (18) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന കരിയാത്തന്‍പാറ ആദര്‍ശിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി-മുക്കം റോഡില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്. താമരശ്ശേരി ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവരും സ്‌കൂട്ടര്‍ അരികിലേക്ക് ഒതുക്കുകയായിരുന്നു. ഇതിനിടയില്‍ തെന്നി വീഴുകയും ഇതേ ദിശയില്‍ വന്ന ചരക്കുലോറിക്കടിയില്‍പ്പെടുകയുമായിരുന്നു. ജീവന്‍ പ്ലസ് ടു പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു. പിതാവ്: ബിനു. മാതാവ്: വിജിത. സഹോദരങ്ങള്‍: കിഷന്‍, ശിവാനി.
Previous Post Next Post