ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ചെങ്ങന്നൂര്‍: ആലായില്‍ വിദ്യാര്‍ഥികളുമായി വന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ഥികള്‍ക്ക് അത്ഭുതകരമായി രക്ഷപെട്ടു.

മാന്നാര്‍ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബസ് ആണ് കത്തി നശിച്ചത്.

ഇന്ന് രാവിലെ 8.45ന് ആലാ അത്തലക്കടവ്- പെണ്ണുക്കര ക്ഷേത്രം റോഡില്‍ ആലാ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് കിഴക്കായാണ് അപകടം ഉണ്ടായത്. 

ബസിന്റെ മുന്‍വശത്തുനിന്ന് പുക ഉയരുന്നത് കണ്ട് കുട്ടികള്‍ ബഹളം കേട്ടാണ് സമീപവാസിയായ അഡ്വ. ജെയ്‌സണ്‍ ജോണ്‍ ഓടി ചെല്ലുന്നത്. 

ഉടന്‍ തന്നെ ഡ്രൈവര്‍ ബസിന്റെ എന്‍ജിന്‍ പ്രവര്‍ത്തനം നിര്‍ത്തി. വിദ്യാര്‍ഥികളെ മുഴുവന്‍ പുറത്തിറക്കി സുരക്ഷിതമായി സമീപത്തെ വീട്ടലേക്ക് മാറ്റി. ചെറിയ പുക മാത്രമാണ് ആദ്യം കണ്ടതെങ്കിലും പിന്നീട് തീ കത്തി ഉയരുകയായിരുന്നു. 

ബസിലെയും ജെയ്‌സന്റെ വീട്ടിലേയും അഗ്്‌നി രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ചെങ്കിലും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല. 

ഉടന്‍ തന്നെ വിവരമറിഞ്ഞ് ചെങ്ങന്നൂരില്‍ നിന്നും അഗ്നിരക്ഷാസേന എത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തി നശിച്ചു.

Previous Post Next Post