മുന്‍ കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അവഗണിച്ചെന്ന് സുരേഷ് ഗോപി..തിരിച്ചടിച്ച് വി മുരളീധരനും…


മുൻ കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അവഗണിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.കെ കരുണാകരന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ വികസനം പിന്നീട് ആരും നടത്തിയിട്ടില്ലന്നും സുരേഷ് ഗോപി പറഞ്ഞു.സുരേഷ് ഗോപിയുടെ പരാമര്‍ശം ഉടനടി ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.ഇതിന് പിന്നാലെ പ്രതികരണവുമായി മുന്‍കേന്ദ്ര മന്ത്രി വി മുരളീധരനും രംഗത്തെത്തി.

താന്‍ എന്തു ചെയ്തുവെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നായിരുന്നു മുരളീധരന്‍ തിരിച്ചടിച്ചത്.സുരേഷ് ഗോപി പറഞ്ഞതില്‍ എന്തെങ്കിലും വ്യക്തതക്കുറവ് വന്നിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് ഒന്നുകൂടി ചോദിച്ചാല്‍ അദ്ദേഹം വിശദീകരിക്കുമെന്ന് മാധ്യമങ്ങളോട് വി മുരളീധരന്‍ പ്രതികരിച്ചു. സുരേഷ് ഗോപി തന്നെ സ്വന്തം പ്രസ്താവന തിരുത്തട്ടേയെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് മുരളീധരന്‍ പ്രതികരണം അവസാനിപ്പിച്ചത്.തൃശ്ശൂര്‍ പൂങ്കുന്നത്തെ മുരളി മന്ദിരത്തിലെത്തി കെ കരുണാകരന്റെയും ഭാര്യയുടെയും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി മടങ്ങവെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
Previous Post Next Post