ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഉണ്ണി അമ്മയമ്പലത്തിൻ്റെ അൽഗോരിതങ്ങളുടെ നാട് എന്ന നോവലിന് ബാലസാഹിത്യ പുരസ്കാരം ലഭിച്ചു.
യുവ പുരസ്കാരത്തിന് ആർ. ശ്യാം കൃഷ്ണൻ അർഹനായി. മീശക്കള്ളൻ എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. അമ്പതിനായിരം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ.