പാമ്പാടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുറ്റിക്കൽ ബാങ്ക് പടി- ആളോത്തുപടി റോഡിൽ മുട്ടറ്റം മലിനജലം കെട്ടിക്കിടക്കുന്ന കുഴികളും ചെളിക്കുണ്ടും രൂപപ്പെട്ടിട്ടു മാസങ്ങൾ


 സൗത്ത് പാമ്പാടി - പാമ്പാടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുറ്റിക്കൽ ബാങ്ക് പടി- ആളോത്തുപടി റോഡിൽ മുട്ടറ്റം മലിനജലം  കെട്ടിക്കിടക്കുന്ന കുഴികളും ചെളിക്കുണ്ടും രൂപപ്പെട്ടിട്ടു മാസങ്ങൾ ആയിട്ടും പരിഹാരമില്ലാതായതോടുകൂടി പ്രദേശവാസികൾ ഈ റോഡ് ഉപേക്ഷിച്ചു. വാഹന യാത്രയ്ക്കോ കാൽനടയ്ക്കോ പോലും പറ്റാത്ത അവസ്ഥയിലാണ് റോഡ്. ഇതു മുതലെടുത്ത്  റോഡിന്റെ നടുവിൽ തന്നെ മാലിന്യം വലിച്ചെറിയുന്ന അവസ്ഥയായി. ഇതേ പ്രദേശത്തെ കോഴിവള്ളിൽ പടി- കൈതമറ്റം റോഡിന്റെ ശോച്യാവസ്ഥ മാസങ്ങൾക്ക് മുൻപേ  റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും നാളിതുവരെ നടപടിയൊന്നും ആയിട്ടില്ല. അനുഭവിക്കുക തന്നെ എന്ന് ആത്മഗതം ചെയ്യും വിധം നാട്ടുകാരുടെ മാനസികാവസ്ഥ മാറിയതാണ് ജനപ്രതിനിധികൾക്ക് ഇപ്പോൾ ആശ്വാസം.
Previous Post Next Post