പിറവത്ത് പോത്തും പിടിയും കൊണ്ട് ആറാട്ട്
പിറവം : കോട്ടയത്ത് ഫ്രാൻസിസ് ജോർജ് വിജയിച്ചാൽ 2500 പേർക്ക് പോത്തും പിടിയും നൽകുമെന്നുള്ള എൽ.ഡി.എഫ് നേതാവ് ജിൽസ് പെരിയ പുറത്തിൻ്റെ വാഗ്ദാനം പാലിച്ചു.
ഇന്ന് രാവിലെ പിറവം പ്രൈവറ്റ് സ്റ്റാൻഡിൽ വച്ച് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫാണ് പോത്തും പിടിയും ഉദ്ഘാടനം ചെയ്തത്.
കേരളാ കോൺഗ്രസിൻ്റെ പിടി വളരുകയാണ് എന്നുള്ളത് പകൽ പോലെ സത്യമായിരിക്കുന്നെന്ന് പോത്തും പിടിയുടെയും ഉദ്ഘാടന പ്രസംഗത്തിൽ അപു ജോൺ ജോസഫ് പറഞ്ഞു.
Previous Post Next Post