ബൈക്കിലെത്തിയ മൂന്നംഗ സംഘം വയോധികയുടെ മാല കവർന്നു…..


വെള്ളറട: കുന്നത്തുകാൽ കട്ടച്ചൽ വിളയ്ക്ക് സമീപത്ത് വച്ചാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം വയോധികയുടെ മാല കവർന്നത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കട്ടച്ചൽവിള ചന്തയിലെത്തി യ ശേഷം അമ്പയിൻ തലയിലെ വീട്ടിലേക്ക് മടങ്ങും വഴി ചിമ്മണ്ടി റോഡിൽ വച്ചാണ് ഹെൽമെറ്റ് ധരിച്ചെത്തിയ മൂന്നംഗ സംഘം ചിമ്മണ്ടി ആറടിക്കരവീട്ടിൽ ബേബി (76) യുടെ ഒന്നരപവൻ്റെ സ്വർണമാല പൊട്ടിച്ച് ബൈക്കിൽ കടന്നു കളഞ്ഞത്. നാറാണി ജംഗ്ഷനിലൂടെ പോകുന്ന മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.വെള്ളറട പോലീസിൽ പരാതി നൽകിയതിനെ ത്തുടർന്ന് അന്വേഷണം ആരംഭിച്ചു.
Previous Post Next Post