പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; എസ്ഐക്ക് പരുക്ക്
പാലക്കാട്: ആര്യമ്പാവിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത്. അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന എസ്ഐയ്ക്കും വാഹനമോടിച്ച സിപിഒയ്ക്കും പരുക്കേറ്റു. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ എസ്ഐ ശിവദാസൻ, സിപിഒ ഷെമീര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്
വ്യാഴാഴ്ച പുലർച്ചെ ഒന്നരയുടെ രാത്രികാല പരിശോധനയുടെ ഭാഗമായി മണ്ണാർക്കാട് പോയി തിരികെ വഴിയായിരുന്നു അപകടം. റോഡിൽ മരക്കൊമ്പ് കിടക്കുന്നത് കണ്ട് വെട്ടിച്ചതോടെയാണ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറിയതെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ ജീപ്പിന്‍റെ മുന്‍ഭാഗത്തും കടയക്കും കേടുപാടുകൾ സംഭവിച്ചു
Previous Post Next Post