പെരിഞ്ഞനത്ത് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം….


പെരിത്തനത്ത് ടോറസ് ലോറി ബൈക്കിലിടിച്ച് 48 കാരന് ദാരുണാന്ത്യം. പെരിഞ്ഞനം വെസ്റ്റ് ഓണപറമ്പ് സ്വദേശി പള്ളിയാശേരി വീട്ടിൽ പ്രിയൻ ( 48 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം.
ഭാര്യയെ പെരിഞ്ഞനം സെന്ററിൽ ഇറക്കിയ ശേഷം പ്രിയൻ ബൈക്കിൽ എതിർ ദിശയിലേക്ക് കടക്കുന്നതിനിടെ, മൂന്നുപീടിക ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. ലോറി ദേഹത്ത് കൂടെ കയറി തൽക്ഷണം മരിച്ചു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


Previous Post Next Post