അംബേദ്കർ നൽകിയ ഭരണഘടനക്ക് വേണ്ടി ജീവിതം സമർപ്പിക്കും -ഭരണഘടനയെ വണങ്ങി നരേന്ദ്രമോദി




ന്യൂഡൽഹി: ഭരണഘടന ഉയർത്തിപ്പിടിച്ച് വണങ്ങുന്ന ചിത്രം ​സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്ര പിന്നാക്ക കുടുംബത്തിൽ ജനിച്ച എന്നെപ്പോലുള്ള ഒരാൾക്ക് രാഷ്ട്രത്തെ സേവിക്കാൻ കഴിയുന്നതിന് ഏകകാരണം ഈ ഭരണഘടനയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.‘ഡോ. ബാബാസാഹേബ് അംബേദ്കർ നമുക്ക് നൽകിയ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ എന്റെ ജീവിതത്തിലെ ഓരോ നിമിഷവും സമർപ്പിക്കുന്നു. ദരിദ്ര പിന്നാക്ക കുടുംബത്തിൽ ജനിച്ച എന്നെപ്പോലുള്ള ഒരാൾക്ക് രാഷ്ട്രത്തെ സേവിക്കാൻ കഴിയുന്നതിന് കാരണം ഭരണഘടന മാത്രമാണ്. നമ്മുടെ ഭരണഘടന കോടിക്കണക്കിന് ആളുകൾക്ക് പ്രതീക്ഷയും ശക്തിയും അന്തസ്സും നൽകുന്നു’ -അദ്ദേഹം പറഞ്ഞു.
ഫ​ലം വ​ന്ന് മൂ​ന്നു​ദി​വ​സം ത​ങ്ങ​ൾ ആ​ഘോ​ഷി​ക്കാ​തി​രു​ന്ന​ത് വി​ജ​യ​ത്തി​ൽ ഉ​ന്മാ​ദം കാ​ണി​ക്കാ​ത്ത​വ​രാ​യ​തു​കൊ​ണ്ടാ​ണെ​ന്ന് എൻ.ഡി.എ പാർലമെന്ററി പാർടിട യോഗത്തിൽ ​മോ​ദി അ​വ​കാ​ശ​പ്പെ​ട്ടു. ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​ടെ പേ​രെ​ടു​ത്തു പ​റ​ഞ്ഞ് ഈ ​വി​ജ​യം സ​ഖ്യ​ത്തി​ന്റേ​താ​ണെ​ന്ന് മോ​ദി പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തി​ന്റെ മു​ന്ന​ണി രാ​ഷ്​​ട്രീ​യ​ത്തി​ൽ ഇ​ത്ര​യും സ​ഫ​ല​മാ​യ ഒ​രു വി​ജ​യ​മു​ണ്ടാ​യി​ട്ടി​ല്ല. എ​ൻ.​ഡി.​എ നേ​താ​വ് എ​ന്ന​നി​ല​യി​ൽ പു​തി​യ ഉ​ത്ത​ര​വാ​ദി​ത്തം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. രാ​ജ്യം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ സ​മ​വാ​യം വേ​ണം. ജ​യം ത​ങ്ങ​ൾ​ക്കാ​ണെ​ന്ന മ​ട്ടി​ലാ​ണ് ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്റെ ആ​ഘോ​ഷ​മെ​ന്നും യ​ഥാ​ർ​ഥ​ത്തി​ൽ ജ​യി​ച്ച​ത് എ​ൻ.​ഡി.​എ ആ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.
Previous Post Next Post