ഹോട്ടലിലെ കണ്ണാടി അലമാരയിൽ സൂക്ഷിച്ചിരുന്ന പലഹാരം പൂച്ച തിന്നു.. വീഡിയോ ഒരു വഴിയാത്രക്കാരൻ സാമൂഹ്യമാധ്യമം വഴി പ്രചരിപ്പിച്ചതിനെ തുടർന്ന് ഹോട്ടൽ അടപ്പിച്ചുവെഞ്ഞാറൻമൂട്നെല്ലനാട് പ‍ഞ്ചായത്തിലെ വയ്യേറ്റിനു സമീപത്തെ കടയാണ് അധികൃതർ എത്തി അടപ്പിച്ചത്. രണ്ടു ദിവസം മുൻപാണ് സംഭവം നടന്നത്. കണ്ണാടി അലമാരയിൽ സൂക്ഷിച്ചിരുന്ന പലഹാരം പൂച്ച തിന്നുന്ന വീഡിയോ ഒരു വഴിയാത്രക്കാരൻ സാമൂഹ്യമാധ്യമം വഴി പ്രചരിപ്പിച്ചിരുന്നു.

ഇതു ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത്‌ അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും കടയിൽ പരിശോധന നടത്തുകയും പരിസര ശുചീകരണം നടപ്പിലാക്കുകയോ മതിയായ ലൈസൻസ് ലഭ്യമാക്കുകയോ ചെയ്തിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Previous Post Next Post