പാമ്പാടി കോത്തലയിൽ നിന്നും കാണാതായ കുട്ടികളെ കണ്ട് കിട്ടി തുണയായത് പാമ്പാടിക്കാരൻ ന്യൂസിലെ വാർത്ത ജോവാൻ മധുമല 
പാമ്പാടി:പാമ്പാടി കോത്തലയിൽ നിന്നും കാണാതായ കുട്ടികളെ കണ്ട് കിട്ടി തുണയായത് പാമ്പാടിക്കാരൻ ന്യൂസിലെ വാർത്ത കഴിഞ്ഞ 5 ആം തീയതി വൈകിട്ടാണ് കോത്തല സ്വദേശികളായ 14 വയസ് ഉള്ള 2 കുട്ടികളെ കാണാതായത് ,തുടർന്ന് കുട്ടികളുടെ രക്ഷകർത്താക്കൾ പാമ്പാടി പോലീസിൽ പരാതി നൽകി ഇതിനെ തുടർന്ന് രാത്രി പാമ്പാടിക്കാരൻ ന്യൂസ് കുട്ടികളുടെ ചിത്രങ്ങൾ സഹിതം വാർത്ത നൽകി വാർത്തയെ തുടർന്ന് ഇന്ന് രാവിലെ ചെങ്ങന്നൂരിൽ വച്ച് ട്രയിനിൽ കുട്ടികളെ  കണ്ട യാത്രക്കാരിൽ ഒരാൾ ന്യൂസിൽ വന്ന ചിത്രവുമായി സാമ്യം ഉള്ളതായി തോന്നി തുടർന്ന് വാർത്തക്കൊപ്പം നൽകിയ ഫോൺ നമ്പരിൽ വീട്ടുകാരെ ബന്ധപ്പെട്ടു തുടർന്ന് ഇപ്പോൾ (1:00 PM ) കുട്ടികളെ ചെങ്ങന്നൂരിൽ നിന്നും പാമ്പാടി SHO സുവർണ്ണ കുമാറിൻ്റെ നിർദ്ധേശ പ്രകാരം A S I നവാസ് A ,l യുടെ  മേൽനോട്ടത്തിൽ രക്ഷിതാക്കൾക്കൊപ്പം പാമ്പാടിയിൽ എത്തിക്കും 
( പ്രിയ വായനക്കാരുടെ ഷെയറിംഗ് ആണ് കാണാതായ കുട്ടികളെ കണ്ടെത്താൻ സഹായിച്ചത് .. നന്ദി )
NB :  ഈ വാർത്തയും ഷെയർ ചെയ്ത് സഹകരിക്കുമല്ലോ
Previous Post Next Post