ലൗ ജിഹാദ് ആരോപണമുയർന്ന പ്രണയബന്ധത്തിൽ അകപ്പെട്ട തിരുവനന്തപുരം സ്വദേശിനി ആത്മഹത്യ* *ചെയ്ത നിലയിൽ ...**ആശുപത്രിയിൽ എത്തിച്ചത് തട്ടമിട്ട് മുഖം മറച്ച രീതിയിൽ ,,,,


തിരു: ലൗ ജിഹാദിന്റെ ആരോപണമുയർന്ന പ്രണയത്തിൽ അകപെട്ട യുവതി ആത്മഹത്യ ചെയ്തു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് സ്വദേശി മുഹമ്മദ് ഇര്‍ഷാദിനൊപ്പം ഇക്കഴിഞ്ഞ ഏപ്രിലില്‍ നാടുവിട്ട മലയിന്‍കീഴ് പുലരിനഗര്‍ അഖിലാ നിവാസില്‍ ബിനുവിന്റെ മകള്‍ അഖില(21)യെ ആണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 4 ന് അഖിലയെ കണ്മാനില്ലെന്ന പിതാവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശി മുഹമ്മദ് ഇര്‍ഷാദുമായി അഖില പോയതായി അറിയുന്നത്.

പോലീസ് ഇവരെ മലയിന്‍കീഴ് സ്‌റ്റേഷനിലെത്തിച്ച്‌ ബന്ധുക്കളെ വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിച്ചപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പോലീസ് ഇരുവരെയും മലയിന്‍കീഴ് സബ് രജിസ്റ്റാര്‍ ഓഫീസിലെത്തിച്ച്‌ രജിസ്റ്റര്‍ വിവാഹം ചെയ്യിച്ച്‌ വിട്ടു. അഖിലയും മുഹമ്മദ് ഇര്‍ഷാദും കൊല്ലത്തെ വീട്ടിലെത്തുകയും തുടര്‍ന്ന് കോഴിക്കോട് പൊന്നാനിയിലെത്തിച്ച്‌ അഖിലയെ മതം മാറ്റാന്‍ ശ്രമിച്ചു.


മതം മാറ്റുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച അഖിലയെ ഇര്‍ഷാദും ഇയാളുടെ ബന്ധുക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായി സൂചനയുണ്ട്. ഇക്കഴിഞ്ഞ മേയ് 10 ന് അഖിലയ്‌ക്ക് സുഖമില്ലെന്നും, മെഡിക്കല്‍ കോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അഖിലയുടെ ബന്ധുക്കളെ വിവരമറിയിച്ചു. അഖിലയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ മുഹമ്മദ് ഇര്‍ഷാദ് ഒപ്പമുണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ വിവരം.
ഹിന്ദു എസ് റ്റി വിഭാഗത്തില്‍ പെട്ട അഖിലയെ തട്ടമിട്ട് മുഖം മറച്ച രീതിയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ബന്ധുക്കളെ പോലും പെണ്‍കുട്ടിയുടെ മുഖം കാണാന്‍ അനുവദിച്ചിരുന്നില്ലത്രേ. പിന്നിട് മുഹമ്മദ് ഇര്‍ഷാദിനെ അങ്ങോട്ട് ഫോണ്‍ ചെയ്താല്‍ വല്ലപ്പോഴും മാത്രമേ കിട്ടാറുണ്ടായിരുന്നുള്ളുവെന്നാണ് ബന്ധുക്കള്‍ നല്‍കിയ വിവരം. വര്‍ക്കല സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരനാണ് മുഹമ്മദ് ഇര്‍ഷാദ്. ഇന്‍സ്റ്റാഗ്രാം ചാറ്റിലൂടെ ഇവര്‍ പ്രണയിച്ചത്. പരേതയായ ജനതയാണ് അഖിലയുടെ മാതാവ്. സഹോദരി: നിഖില.
Previous Post Next Post