യൂത്ത് കോൺഗ്രസ് അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുക…ഡിവൈഎഫ്ഐ…


തിരുവനന്തപുരം കിളിമാനൂർ നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ യൂത്ത് കോൺഗ്രസ് കെഎസ്‌യു ക്രിമിനൽ സംഘം ക്രൂരമായി വെട്ടിയും കല്ലെറിഞ്ഞും പരിക്കേൽപ്പിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സുഹൈൽ , കെഎസ് യു ജില്ലാ വൈസ് പ്രസിഡന്റ് സഹിൽ എന്നിവരുടെ നേതൃത്വത്തിൽ ആണ് അക്രമം നടന്നത്. സംഭവത്തിൽ എട്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.
ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡൻ് അഫ്സൽ,
ഡി വൈഎഫ്ഐ പ്രവർത്തകരായ തേജസ് , അൽത്താഫ് , അൽ അമീൻ , മുഹമ്മദ് , അഫ്സൽ , അഫ്സൽ, ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ആറ് പ്രവർത്തകരുടെ നില അതീവ ഗുരുതരമാണ്.
തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ അഹങ്കാരത്തിൽ കോൺഗ്രസ് യൂത്ത് കോൺഗ്രസിനെയും കെ എസ് യുവിനെയും കഠാരയുമായി തെരുവിൽ ഇറക്കിയിരിക്കുകയാണ്.യൂത്ത് കോൺഗ്രസ് ആയുധം താഴെ വെച്ചില്ലെങ്കിൽജനങ്ങളെ അണിനിരത്തിശക്തമായി പ്രതിരോധിക്കുമെന്നും യൂത്ത് കോൺഗ്രസ് ഭീകരതയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.


Previous Post Next Post