പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ഫലം കണ്ടു പാമ്പാടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുറ്റിക്കൽ ബാങ്ക് പടി- ആളോത്തുപടി റോഡിൽ മാസങ്ങളായി രൂപപ്പെട്ടിരുന്ന വിസ്താരമേറിയ കുഴികളിൽ കെട്ടിക്കിടന്നിരുന്ന മലിനജലം ജെ.സി.ബി ഉപയോഗിച്ച് കാനകൾ കീറി ഒഴുക്കി വിട്ടു.


ജോവാൻ മധുമല 
സൗത്ത് പാമ്പാടി: പാമ്പാടിക്കാരൻ ന്യൂസ് വാർത്ത ഫലം കണ്ടു പാമ്പാടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുറ്റിക്കൽ ബാങ്ക് പടി- ആളോത്തുപടി റോഡിൽ മാസങ്ങളായി രൂപപ്പെട്ടിരുന്ന കുഴിയെക്കുറിച്ചും മാലിന്യം തള്ളുന്നതിനെക്കുറിച്ചും അഞ്ച്  ദിവസം മുമ്പ് പാമ്പാടിക്കാരൻ ന്യൂസ് വാർത്ത വീഡിയോ സഹിതം  റിപ്പോർട്ട് ചെയ്തിരുന്നു ,
വാർത്ത ജനശ്രദ്ധ ആകർക്ഷിക്കുകയും ടി കാര്യം നാട്ടിൽ ചർച്ചയാകുകയും ചെയ്തതിനെ തുടർന്ന് 
വിസ്താരമേറിയ കുഴികളിൽ കെട്ടിക്കിടന്നിരുന്ന മലിനജലം ജെ.സി.ബി ഉപയോഗിച്ച് കാനകൾ കീറി  ഒഴുക്കി!  വിട്ടു.
 വെള്ളം മാറിയതിനാൽ കുഴികളുടെ ആഴം മനസ്സിലാക്കി വാഹനം ഓടിക്കാം എന്നും നടക്കാമെന്നും ഉള്ള ആശ്വാസത്തിലാണ് പ്രദേശവാസികൾ ഇപ്പോൾ. പക്ഷെ ഈ റോഡ് നല്ല രീതിയിൽ ഗതാഗത യോഗ്യമാകും എന്ന് കണ്ടറിയണമെന്ന് നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
Previous Post Next Post