തിരുവാർപ്പ് സ്വദേശിയെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി.കോട്ടയം തിരുവാർപ്പ് ഭാഗത്ത് മാധവശേരിൽ വീട്ടിൽ ( കുറവിലങ്ങാട് കളത്തൂർ, ഇല്ലിച്ചുവട് ഭാഗത്ത് പാറക്കുന്നേൽ വീട്ടിൽ ഇപ്പോൾ താമസം) വിനീത് എം.വി  (22) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്‍പത് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കഴിഞ്ഞ കുറെ നാളുകളായി കുറവിലങ്ങാട് സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത് തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമങ്ങളുടെ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Previous Post Next Post