അവധി ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തി..ആറ് വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു…


ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ആറുവയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പിൽ ഷിഹാബിന്റെയും ഷാഹിദയുടെയും മകൻ എം.വി. മുഹമ്മദ് ഷെഹ്സിൻ (6) ആണ് മരിച്ചത്.അവധി ദിനത്തിൽ കോട്ടത്തറയിലെ ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു ഷെഹസിൻ.പഞ്ചായത്ത് കുളത്തിൽ വീണാണ് കുട്ടി മരിച്ചത്.താഴെപ്പാലം ഫാത്തിമ മാതാ ഇംഗ്ലിഷ് മീഡിയം എൽപി സ്കുളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഷെഹ്‌സിൻ.പോസ്റ്റ്‍മോർട്ടം നടപടികൾക്കുശേഷം വെള്ളിയാഴ്ച കബറടക്കം നടത്തും.
Previous Post Next Post