പൂവാറൻതോട് സ്വദേശി ബിജു എന്ന ജോൺ ചെരിയൻ ആണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയിൽ കുത്തികൊന്നത്.
മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.
അച്ഛൻ ജോൺ കസ്റ്റഡിയിലാണ്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
ക്രിസ്റ്റി ഉറങ്ങികിടക്കുമ്പോൾ ജോൺ കത്തികൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
മദ്യപാനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണം. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാകുന്ന ആളാണ് ജോൺ. മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.