യുകെയിലെ റെഡിച്ചില്‍ താമസിക്കുന്ന കോട്ടയം ചിങ്ങവനം സ്വദേശിനായ മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു: വേര്‍പാട് നാട്ടില്‍ നിന്നു തിരിച്ചെത്തി മണിക്കൂറുകള്‍ തികയും മുന്‍പ്





യുകെയിലെ റെഡിച്ചില്‍ മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു. 39 വയസ്സുകാരി സോണിയ അനിലാണു മരിച്ചത്. കോട്ടയം പാക്കിൽ  സ്വദേശിയാണ് സോണിയ. ഭര്‍ത്താവ് ചിങ്ങവനം പനച്ചിക്കാട്  വലിയ പറമ്പിൽ വീട്ടിൽ അനില്‍ ചെറിയാന്‍.  മക്കള്‍: ലിയ, ലൂയിസ്.
മുമ്പ് പുതുപ്പള്ളി മന്ദിരം ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്നു ഇപ്പോൾ  . റെഡിച്ചിലെ അലക്സാന്‍ഡ്ര ഹോസ്പിറ്റലിലെ നഴ്സാണ്  സോണിയ. റെഡിച്ചിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയായിരുന്നു.

നാട്ടില്‍ നിന്ന് തിരിച്ചെത്തി മണിക്കൂറുകള്‍ തികയും മുന്‍പേയുള്ള വേര്‍പാട് യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി.
കാലില്‍ ശസ്ത്രക്രിയയ്ക്കായാണു നാട്ടിലേക്കു പോയിരുന്നത്. ഞായറാഴ്ച രാവിലെ പത്തരയോടെ റെഡിച്ചിലെ വീട്ടില്‍ തിരികെയെത്തി. ഒരു മണിക്കൂറിനു ശേഷം ശ്വാസ തടസം അനുഭവപ്പെട്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Previous Post Next Post