2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ കുറ്റവാളി പാകിസ്താന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ റാണയ്ക്ക് കനത്ത തിരിച്ചടി. തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് അമേരിക്കൻ കോടതി വിധിച്ചു. 2008-ലെ 26/11 മുംബൈ ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാരുള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2020 ജൂണ്‍ 10നാണ് ഇന്ത്യ-അമേരിക്ക കരാര്‍ പ്രകാരം റാണയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ പരാതി നല്‍കിയത്. കാലിഫോർണിയ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ജാക്വലിൻ ചൂൾജിയാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യയുടെ അഭ്യര്‍ത്ഥന അമേരിക്കൻ കോടതി അംഗീകരിക്കുകയായിരുന്നു.
മുംബൈ ഭീകരാക്രമണക്കേസ്….തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് അമേരിക്കൻ കോടതി….
Jowan Madhumala
0
Tags
Top Stories