ഉത്തർപ്രദേശിൽ കാൺപുരിന് സമീപം സബർമതി എക്സ്പ്രസ് പാളം തെറ്റിയ സംഭവത്തിൽ അട്ടിമറിയുണ്ടെന്ന സംശയത്തിൽ റെയിൽവേ .ട്രാക്കിൽ വച്ച വലിയൊരു വസ്തു തട്ടിയാണ് 20 ബോഗികൾ പാളം തെറ്റിയത് എന്നാണ് നിഗമനം. സംഭവത്തിൽ ഐബിയും യുപി പൊലീസും റെയിൽവേയും അന്വേഷണം ആരംഭിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
കാൺപൂരിൽ നിന്ന് ട്രെയിൻ പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്, ഭീംസെന് സമീപം പാളം തെറ്റുകയായിരുന്നു.ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. കാൺപൂരിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിനുകളുടെ പ്രധാന റൂട്ടാണ് ഈ ഭാഗം. കാൺപൂരിലേക്ക് മാറ്റിയ യാത്രക്കാരെ സുരക്ഷിതരായി എത്തിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ സ്ഥലത്തേക്ക് ബസുകൾ അയച്ചിട്ടുണ്ട്.