ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് സർക്കാർ 1കോടി രൂപ അനുവധിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വള്ളംകളിയുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്‌ടേററ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മാറ്റിവെച്ച ചാമ്പ‍്യൻസ് ബോട്ട് ലീഗ് ഈ വർഷം തന്നെ നടത്താൻ ആവശ‍്യമായ എല്ലാ സാധ‍്യതയും ടൂറിസം വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി വ‍്യക്തമാക്കി.