നക്ഷത്രവാരഫലം 2024 സെപ്തംബർ 22 മുതൽ 28 വരെ


വി സജീവ് ശാസ്‌താരം 
🙏🙏🙏🙏🙏സജീവ് ശാസ്‌താരം 
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 

ഫോൺ   96563 77700

🟥അശ്വതി :  യാത്രകൾ വേണ്ടിവരും , മാനസിക സന്തോഷം വർദ്ധിക്കും,  സുഹൃത്തുക്കൾ ഒത്തുചേരും, ഗൃഹത്തിൽ   അറ്റകുറ്റപ്പണികൾ വേണ്ടിവരും. , തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും,പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. 

🟥ഭരണി: ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും, ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും, തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും, യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ സാദ്ധ്യത.

🟥കാർത്തിക: പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , മനസ്സിൻറെ സന്തോഷം വർദ്ധിക്കും   പണച്ചെലവധികരിക്കും . കുടുംബസമേത യാത്രകൾ നടത്തും, ഭൂമിയിൽ നിന്നുള്ള ധനലാഭം, അയൽവാസികളുടെ സഹായം ലഭിക്കും 

🟥രോഹിണി: ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും , സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ , ധനപരമായി  അനുകൂലം. സന്താനങ്ങൾക്ക് പുരോഗതി, പുതിയ കോഴ്സുകളിൽ പ്രവേശനം, വിശ്രമം കുറയും .
🟥മകയിരം:  ഭൂമിയിൽ നിന്നുള്ള ധനലാഭം ,  ഉദ്യോഗാർത്ഥികൾക്ക് അനുകൂല  ഉത്തരവുകൾ ലഭിക്കാം, തൊഴിൽ പരമമായ മേന്മ. അലസത പിടികൂടും. സന്താനങ്ങൾക്ക് പുരോഗതി. വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും,സുഹൃദ് സഹായം ലഭിക്കും, ധനപരമായ ചെലവുകൾ  വർദ്ധിക്കും.

🟥തിരുവാതിര: പ്രധാനപ്പെട്ട  ചില തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും,വിവാഹആലോചനകളിൽ പുരോഗതി, വാഹനത്തിന് അറ്റകുറ്റപ്പണികൾ,  ഭക്ഷണ സുഖം കുറയും, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കുറയും. 

🟥പുണർതം: സുഹൃദ്ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാവാം ,  അനാവശ്യവിവാദങ്ങളിൽ ചെന്ന് ചാടാതെ ശ്രദ്ധിക്കുക ,  സാമ്പത്തിക വിഷമതകൾ നേരിടും , വ്യവഹാരങ്ങളിൽ പണച്ചെലവ്,   ആവശ്യത്തിലധികം മാനസിക സംഘർഷം, വിശ്രമം കുറവായിരിക്കും. 

🟥പൂയം: യാത്രകളിൽ നിന്ന് മനസ്സിന് സന്തോഷം ലഭിക്കും  ഭബന്ധുജന സഹായം  ലഭിക്കും ,പുതിയ വസ്ത്ര-ആഭരണ  ലാഭം. ധനപരമായ ചെലവുകൾ വർദ്ധിക്കും , പിന്നീട് ഉപയോഗമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും, ബന്ധുക്കളിൽ നിന്ന്  അകാരണമായ എതിർപ്പുണ്ടാകും.  

🟥ആയില്യം: സന്താനങ്ങൾക്കായി പണച്ചെലവ് ,  വാഹനം മൂലം ധനനഷ്ടം  , പുതിയ തൊഴിലന്വേഷങ്ങങ്ങളിൽ വിജയം ,  . ദേഹസുഖം കുറയും, മാനസിക സംഘർഷത്തിൽ അയവുണ്ടാകും , ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. 
🟥മകം:  പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും ,അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന മാനസിക അകൽച്ച   അവസാനിക്കും , സകുടുംബ യാത്രകൾനടത്തും. തൊഴിൽ സംബന്ധമായ യാത്രകളും  വേണ്ടിവരും, ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും.

🟥പൂരം: രോഗദുരിതത്തിൽ ശമനം , ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും, ജല ജന്യ രോഗങ്ങൾ പിടിപെടാം, തൊഴിൽപരമായ മാറ്റങ്ങൾ.  അനാവശ്യ മാനസിക ഉത്ക്കണ്ഠയുണ്ടാകും , ഗൃഹസുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും.

🟥ഉത്രം: ബന്ധു ജന സമാഗമം ഉണ്ടാകും ,  ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും  അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത, പണമിടപാടുകളിൽ നഷ്ടം സംഭവിക്കുവാൻ സാദ്ധ്യത . ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും, സർക്കാരിലേയ്ക്ക് പിഴ അടയ്ക്കേണ്ടി വരും 

🟥അത്തം: തൊഴിൽപരമായ  യാത്രകൾ വേണ്ടിവരും, സാമ്പത്തിക  നേട്ടം കൈവരിക്കും, മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. മുതിർന്ന കുടുംബാങ്ങൾക്ക് അരിഷ്ടത, സഞ്ചാരക്ലേശം അനുഭവിക്കും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.
🟥ചിത്തിര:  ജീവിത പങ്കാളിക്ക് നേട്ടങ്ങൾ , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , തൊഴിലിൽ  നല്ല മാറ്റങ്ങൾ   നേട്ടങ്ങൾ, മാനസിക സന്തോഷം വർദ്ധിക്കും , കടമിടപാടുകൾ കുറയ്ക്കാൻ കഴിയും.  . വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും, കടങ്ങൾ വീട്ടുവാൻ സാധിക്കും.

🟥ചോതി:  പണമിടപാടുകളിൽ നേട്ടം , ബന്ധു ഗുണമനുഭവിക്കും ,  ദാമ്പത്യജീവിത സൗഖ്യം ,സാമ്പത്തിക നേട്ടം കൈവരിക്കുവാൻ കഴിയും . മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ.

🟥വിശാഖം: പഠനത്തിലും ജോലിയിലും   അലസത ,  സഞ്ചാരക്ലേശം മൂലം ക്ഷീണം , കടബാദ്ധ്യതയിൽ നിന്ന് മോചനം, . പുണ്യസ്ഥലങ്ങൾ സന്ദർശിക്കും . സത്കർമ്മങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ ഉയർച്ച

 🟥അനിഴം: ഭക്ഷണ  സുഖമുണ്ടാവും , സുഹൃത്തുക്കൾ വഴി നേട്ടം , ധനപരമായ പുരോഗതി , അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക , തൊഴിൽപരമായി വാരം  അനുകൂലം.,തൊഴിലിൽ അനുകൂലമായ സാഹചര്യം.. 
🟥തൃക്കേട്ട: സാമ്പത്തിക കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തുക , കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ, സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. ഭാര്യാ ഭർത്തൃബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും .

🟥മൂലം : ധനപരമായി അനുകൂലം, തൊഴിൽപരമായ  നേട്ടം, വിവാഹ ആലോചകളിൽ   തീരുമാനം , ഭക്ഷണസുഖം ലഭിക്കും. സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല, തൊഴിൽ രംഗത്ത്  ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും.  

🟥പൂരാടം  ബന്ധുജങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും, സന്താനഗുണ വർദ്ധന ,  രോഗദുരിതത്തിൽ ശമനം,  പണമിടപാടുകളിൽ കൃത്യത പുലർത്തും, അന്യരിൽ നിന്നുള്ള സഹായം ലഭിക്കും., ദേഹസുഖം കുറഞ്ഞിരിക്കും.

🟥 ഉത്രാടം:  ഭൂമി വിൽപ്പന തീരുമാനമാകും ,  മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം, സുഹൃദ് ഗുണം വർദ്ധിക്കും , സർക്കാർ ആനുകൂല്യം . സുഹൃത്തുക്കളുമായി സഞ്ചരിക്കും, ഭാഗ്യ പരീക്ഷണത്തിന്  പണം മുടക്കും.
🟥തിരുവോണം: സ്വയം തൊഴിലിൽ ധന നഷ്ടം , ശാരീരികവും മാനസികവുമായ ക്ഷീണം , പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും, ഉദ്ദിഷ്ട കാര്യങ്ങളിൽ   വിജയം കാണില്ല,  സുഹൃത്തുക്കൾക്കായി പണം മുടക്കും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ . 

🟥അവിട്ടം: സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം  ,  ബന്ധുക്കൾ തമ്മിൽ  അഭിപ്രായ ഭിന്നത , ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും . സാമ്പത്തികമായി വിഷമതകൾ നേരിടും, പണം നൽകാനുള്ളവരിൽ നിന്ന് സമ്മർദ്ദം ഉണ്ടാകും ,  സന്താനങ്ങൾക്ക് നേട്ടം ഉണ്ടാകുന്ന വാരമാണ് . 

🟥ചതയം: വാഹന കൈകാര്യം ചെയ്യമ്പോൾ ശ്രദ്ധിക്കുക , വീടിന്   അറ്റകുറ്റപ്പണികൾ വേണ്ടിവരും , പൊതു രംഗത്ത് പ്രശസ്തി വർദ്ധിക്കും , സുഹൃദ് സഹായം വർദ്ധിക്കും , അലർജി സംബന്ധമായി  ഔഷധ സേവ വേണ്ടിവരും.,പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും 

🟥പൂരുരുട്ടാതി: സാമ്പത്തിക വിഷം നേരിടും , വ്യവഹാരങ്ങളിൽ   തിരിച്ചടികൾ,  യാതകൾ വേണ്ടിവരും,  സുഹൃത്തുക്കളിൽ നിന്നുള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം,   ബിസിനസ്സിൽ നേട്ടം.
 
🟥ഉത്രട്ടാതി: :ചികിത്സകളിൽകഴിയുന്നവർക്ക് പൊതുവെ അനുകൂല വാരമല്ല ,  ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും മനഃസുഖം കുറയും , . ജലദോഷം പനി എന്നിവ പിടിപെടുവാൻ സാദ്ധ്യത, കടബാധ്യത കുറയ്ക്കുവാൻ സാധിക്കും ,  സുഹൃദ് സഹായം വർദ്ധിക്കും

🟥രേവതി: അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക, യാത്രകൾ വേണ്ടി വരും പ്രധാന തൊഴിലിൽ നിന്നല്ലാതെ ധന വരുമാനം, ഭാഗ്യപരീക്ഷണങ്ങളിൽ  ചെറിയ നേട്ടം , ബിസിനസ്സ്  പുഷ്ടിപ്പെടും . , സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.
Previous Post Next Post