അരൂർ: എരമല്ലൂരിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്. ഓട്ടോറിക്ഷാ ഡ്രൈവർമാരായ എരമല്ലൂർ പാലത്തറ ഷിബു (40), കുത്തിയതോട് ചെമ്പടി പറമ്പ് ഷൺമുഖദാസ് (41), ബുള്ളറ്റ് യാത്രികരായ എരമല്ലൂർ സ്വദേശികളായ കണ്ടത്തി പറമ്പിൽ മനോജ് (34), പുലിത്തുത്ത് ലക്ഷം വീട്ടിൽ അമ്പരീഷ് (42), കാൽനട യാത്രക്കാരിയായ കോടംതുരുത്ത് പുതുവൻ നികർത്ത് സലീല (57), ഉയരപാത നിർമ്മാണ കമ്പനിയായ അശോകാ ബിൽഡ് കോൺ ജീവനക്കാരനായ ആരിഫ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്…
Jowan Madhumala
0
Tags
Top Stories