മുകേഷിനെതിരായ ആരോപണം സംശയാസ്പദമാണ്.. ഇപ്പോഴും നല്ല സുഹൃത്തുക്കളെന്ന് മേതിൽ ദേവിക…




മുകേഷിനെതിരായ ആരോപണത്തിന്റെ ഉദ്ദേശ്യം സംശയാസ്പദമാണെന്ന് മേതിൽ ദേവിക. ഈ ആരോപണത്തെത്തുടർന്നുണ്ടായ കേസിൽ മുകേഷിന് ജാമ്യം ലഭിച്ചു, അതിൽ സന്തോഷമുണ്ടെന്നും മേതിൽ ദേവിക പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദേവിക ഇക്കാര്യം പറഞ്ഞത്. 

ഞാൻ ഒരിക്കലും മുൻവിധി കൽപ്പിക്കാറില്ല. എന്നാൽ ഇത്തരമൊരു ആരോപണത്തിൻ്റെ ഉദ്ദേശ്യം വളരെ സംശയാസ്പദമാണ്. വിവാഹമോചിതരായെങ്കിലും താനും മുകേഷും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും മേതിൽ ദേവിക കൂട്ടിച്ചേർത്തു.
Previous Post Next Post