വിവിധ വിഭാഗങ്ങളില്‍പ്പെട്ട എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരുടെ ശമ്പളം 10 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കാനും, ബോണസ് നിലവിലേതില്‍ നിന്നും 1000 രൂപ വര്‍ധിപ്പിക്കാനുമാണ് ധാരണയായത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ശമ്പള വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കരാര്‍ ജീവനക്കാര്‍ സമരം ആരംഭിച്ചത്.
റീജിയണൽ ലോബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ മാനേജ്മെന്റ് അധികൃതരുമായുള്ള ചർച്ചയിലാണ് പരിഹാരമായത്. എയർ ഇന്ത്യ സാറ്റ്സിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗം കരാർ ജീവനക്കാരാണ് പണിമുടക്കിയത്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്. ഇതേത്തുടർന്ന് നിരവധി രാജ്യാന്തര സർവീസുകളെ ബാധിച്ചിരുന്നു. പല സർവീസുകളും രണ്ടര മണിക്കൂർ വരെ വൈകിയിരുന്നു.