പെൺകുട്ടികളുടെ ശൗചാലയത്തില്‍ ഒളിച്ചിരുന്ന് ദൃശ്യം പകര്‍ത്തിയ പ്രതി പൊലീസ് പിടിയിൽ ആയി



കുമ്പളഗോഡു മൈസൂരു റോഡിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജിലാണ് ഇത്തരം ഒരു സംഭവം ഉണ്ടായത്. സംഭവത്തിൽ കുഷാല്‍ ഗൗഡ(21)നെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിൽ അവസാനവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി മഗഡി റോഡ് സ്വദേശി കുഷാല്‍ ഗൗഡ(21)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തു. കോളേജില്‍ പെണ്‍കുട്ടികളുടെ ശൗചാലയത്തില്‍ ഒളിച്ചിരുന്നാണ് കുഷാല്‍ ഗൗഡ മൊബൈല്‍ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തില്‍ ഏഴ് ശൗചാലയങ്ങളാണുണ്ടായിരുന്നത്. ഇതിലൊന്നില്‍ ഒളിച്ചിരുന്നാണ് പ്രതി വെന്റിലേറ്ററിലൂടെ തൊട്ടടുത്ത ശൗചാലയത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ സമയം ശൗചാലയത്തിലെത്തിയ പെണ്‍കുട്ടിയാണ് വെന്റിലേറ്ററില്‍ മൊബൈല്‍ഫോണ്‍ വെച്ചിരിക്കുന്നത് ശ്രദ്ധിച്ചത്.
Previous Post Next Post