തടിയുമായി വന്ന ലോറി ഒരു വശത്തേക്ക് ചെരിഞ്ഞു..ടയർ ഊരിത്തെറിച്ചു..ഗതാഗത നിയന്ത്രണം…


കാലടി ടൗണിൽ തടിയുമായി വന്ന ലോറി അപകടത്തിൽപ്പെട്ടു. ഭാരത്തെ തുടർന്ന് ലോറി ഒരു വശത്തേക്ക് ചെരിയുകയായിരുന്നു. രാവിലെ 5 മണിയോടെയാണ് അപകടമുണ്ടായത്. ലോറിയുടെ ടയർ ഊരിത്തെറിച്ച് സമീപത്തെ എടിഎം സെന്ററിന്റെ വാതിൽ തകർന്നു. അങ്കമാലി ഭാഗത്ത് നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. വാഹനം റോഡിൽ കുടുങ്ങിയ സാഹചര്യത്തിൽ പ്രദോശത്ത് ഗതാഗത നിയന്ത്രണമേർപ്പെടുത്തി.

Previous Post Next Post