ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്.സംവിധായകൻ ബലാത്സംഗത്തിന് ശ്രമിച്ചുവെന്നും പ്രമുഖ നടൻ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നുമാണ് നടിയുടെ മൊഴി. സംവിധായകൻ ചർച്ചയ്ക്ക് മുറിയിലേക്ക് വിളിപ്പിച്ചു. കട്ടിലിലേക്ക് തള്ളി വീഴ്ത്തി. ബഹളം വെച്ച് ഓടി രക്ഷപ്പെട്ടെന്നും നടി മൊഴി നൽകി.ഗാന ചിത്രീകരണത്തിനിടയിലും ലൈംഗികാതിക്രമം ഉണ്ടായി. പ്രമുഖ നടൻ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. സ്പർശനം പലതവണ ആവർത്തിച്ചു. പ്രതിരോധം വിഫലമായെന്നും നടി പറഞ്ഞു. ഈ നടനിൽ നിന്ന് പലർക്കും സമാന അനുഭവമുണ്ടായിട്ടുണ്ട്. നടിമാരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് പതിവാണെന്നും നടി പറയുന്നു.
സ്റ്റണ്ട് മാസ്റ്ററിൽ നിന്ന് അതിക്രമമുണ്ടായി. വഴങ്ങിയില്ലെങ്കിൽ ലൊക്കേഷനിൽ ആക്രമിക്കപ്പെടും. വഴങ്ങാത്ത നടിയെ ചിത്രീകരണത്തിനിടയിൽ ആക്രമിച്ചു. പരിക്കേറ്റ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രമത്തിന് സാങ്കേതിക പ്രവർത്തകരും കൂട്ടുനിന്നു. സ്ത്രീകളെ വെറും ശരീരമായി കാണുന്നുവെന്നും നടി മൊഴിയിൽ പറയുന്നു.